adoor

കഴക്കൂട്ടം: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റ് സംഘടിപ്പിച്ച പതിനാലാമത് തിരു: റവന്യൂ ജില്ല അറബി അദ്ധ്യാപക സംഗമവും സാഹിത്യ മത്സരങ്ങളും കണിയാപുരം ആലുംമൂട് ഗവ.എൽ.പി. സ്കൂളിൽ നടന്നു. സംഗമത്തിന്റെ ഉദ്ഘാടനം അഡ്വ.അടൂർ പ്രകാശ് എം.പി നിർവഹിച്ചു.സംസ്ഥാന അറബിക് സെപഷ്യൽ ഓഫീസർ വി.അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഉഷാകുമാരി, ജില്ലാപഞ്ചായത്ത് അംഗം എം.ജലീൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷറഫ്, ബ്ലോക്ക് പഞ്ചായത്തംഗം കുന്നുംപുറം വഹിദ്, വാർഡ് മെമ്പർ ആർ.ശ്രീജ എസ്.എം.സി ചെയർമാൻ വെട്ടു റോഡ് സലാം, എം.എ റഷീദ് മദനി, എം തമീമുദ്ധീൻ, ഷഫീർ ബാലരാമപുരം, മുഹമ്മദ് ബാലരാമപുരം, അബ്ദുൽ ഹക്കീം അണ്ടൂർക്കോണം തുടങ്ങിയവർ ആശംസകൾ നേർന്നു. സമാപന സമ്മേളനം അറബിക് റിസർച്ച് ഓഫീസർ ഡോ.എ. സഫീറുദ്ധീൻ ഉദ്ഘാടനം ചെയ്തു. ആശംസകൾ നേർന്നു കൊണ്ട് എസ്.നിഹാസ്, നാസറുദ്ധീൻ കണിയാപുരം തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ അനീസ് കെ.എച്ച് സ്വാഗതവും വി.എം. മുജീബ് നന്ദിയും പറഞ്ഞു.

സാഹിത്യ മത്സരത്തിൽ കണിയാപുരം ഉപജില്ല ഓവറോളും ഒന്നാം സ്ഥാനവും കിളിമാനൂർ ഉപജില്ല രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് അറബിക് സ്പെഷ്യൽ ഓഫീസർ വി.അബ്ദുൽ റഷീദ് സമ്മാനദാനം നിർവഹിച്ചു. പൂർവകാല അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു.