പൂവാർ: ചൊവ്വരയിലെ തെക്കൻ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം നാളെ നടക്കും. രാവിലെ 2.50 ന് മകരസംക്രമ പൂജ, 9 ന് മകര പൊങ്കാല, വൈകിട്ട് 6.30ന് മകരവിളക്ക്, രാത്രി 10 ന് പള്ളിവേട്ട, 16 ന് വൈകിട്ട് 4ന് ആറാട്ട്. മുൻ വർഷം പോലെ ഈ വർഷവും ഇന്നും നാളെയും ചൊവ്വര വേട്ടക്കളം ജംഗ്ഷൻ മുതൽ ക്ഷേത്രാങ്കണം വരെ ദീപാലങ്കാരം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര സെക്രട്ടറി അറിയിച്ചു.