തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് 26ന് നടത്തുന്ന മനുഷ്യച്ചങ്ങലയ്ക്ക് സാമൂഹിക പിന്നാക്ക മുന്നണി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മനുഷ്യച്ചങ്ങലയിൽ ആയിരക്കണക്കിന് പേരെ അണിനിരത്തുമെന്നും ചെയർമാൻ ആർ. കലേഷ് അറിയിച്ചു. എഫ്. ജോയി, പട്ടാഴി ശ്രീകുമാർ, ജി. മൈക്കിൾ, മഹാദേവൻ തമ്പി, ബിജു ആലപ്പുഴ എന്നിവർ സംസാരിച്ചു.