നെയ്യാറ്റിൻകര: റബർ പാൽ മോഷ്ടിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചെങ്കൽ കീഴ്ക്കൊല്ല ക്രൈസ്റ്റ് ഇല്ലത്തിൽ ധർമ്മരാജും ഭാര്യ പുഷ്‌പവും നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകി. ആറാലുമ്മൂട് സ്വദേശിയിൽ നിന്നും വാങ്ങിയ വസ്‌തുവിലാണ് ഇപ്പോൾ മരങ്ങൾ മുറിക്കുന്നതും റബർപാൽ മോഷ്ടിക്കുന്നതും പതിവായതെന്ന് പരാതിയിൽ പറയുന്നു.