വക്കം: വക്കം ഗ്രാമ പഞ്ചായത്തിലെ മൂന്നാലുംമൂട് മേഖലയിൽ സംഘടിത കരിക്ക്, തേങ്ങാ മോഷണമെന്ന് പരാതി. പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട മൂന്നാലുംമൂട് - പൂന്തിയാന്റെ വിള കായൽമേഖലയിലാണ് വാഹനങ്ങളിലെത്തി വ്യാപകമായി മോഷണം നടത്തുന്നത്. സംഘമായി എത്തുന്ന മോഷണസംഘത്തെ ആരെങ്കിലും കണ്ടാലോ അതുവഴി പോയാലോ കല്ലെറിഞ്ഞ് ഭീതി പരത്തും. വാഹനങ്ങളിലാണ് മോഷണം നടത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.