നെയ്യാറ്റിൻകര: മണലിവിള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വോളീഫെസ്റ്റ് നടത്താൻ വിപുലമായ സ്വാഗത സംഘരൂപീകരണ യോഗം ശാസ്താന്തല യു.പി.എസിൽ നടന്നു. സംസ്ഥാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംസ്ഥാനത്തെ മുഴുവൻ ടീമുകളേയും പങ്കെടുപ്പിച്ചാണ് വോളിബോൾ ടൂർണമെന്റ് നടത്തുന്നത്.10 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വോളീഫെസ്റ്റിലേക്കായി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതോടൊപ്പം കോച്ചിംഗ് ക്യാമ്പും സംഘടിപ്പിക്കും. കെ. ആൻസലൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു, കൗൺസിലർ സൗമ്യ, അതിയന്നൂർ ഗ്രാമ പഞ്ചായത്ത് അംഗം സുധാമണി, സി.പി.എം മുൻ ഏരിയാ സെക്രട്ടറി വി. രാജേന്ദ്രൻ, കെ.എസ്.ഇ.ബി മുൻ ചീഫ് എൻജിനീയർ ബി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡന്റ് സി. രാജശേഖരൻ സ്വാഗതവും സെക്രട്ടറി കെ.എസ്. അജി നന്ദിയും പറഞ്ഞു. ട്രഷറർ സാജുരാമചന്ദ്രന സ്വാഗതസംഘാംഗങ്ങളുടെ പേരുവിവരം പ്രഖ്യാപിച്ചു.