വർക്കല:കവലയൂർ വില്വമംഗലം ശ്രീമണികണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു.ഇന്ന് രാവിലെ 6ന് ഗണപതിഹോമം,6.10ന് ലക്ഷ്മിനരസിംഹനാമസ്തോത്രം, 8ന് പാരായണം, വൈകുന്നേരം 6.45ന് മൂർത്തിമംഗലം പ്രസേനൻശാസ്ത്രിയുടെ പ്രഭാഷണം.15ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6.10ന് ഹരിനാമകീർത്തനം, 9ന് സമൂഹപൊങ്കാല, 10ന് വാർഷികകലശപൂജ, 11ന് നാഗർക്ക് പൂജയും നൂറുംപാലും, 12ന് സമൂഹ അന്നദാനം,വൈകിട്ട് 4.30ന് ദേവരഥഘോഷയാത്ര.