കുറ്റിച്ചൽ:കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1983 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമവവും കുടുംബ സംഗമവും കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.കുഴിയൻകോണം ജയൻ അദ്ധ്യക്ഷത വഹിച്ചു.ആർ.എൽ.ഷിബു,ഗ്രാമ പഞ്ചായത്തംഗങ്ങളായ സുധീർ കുമാർ,കൃഷ്ണകുമാരി,മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.ജിജി,പി.ടി.എ പ്രസിഡന്റ് മുരുകൻ,ഹെഡ്മിസ്ട്രസ് സി.പി.ഐറിൻ ഡോ.ജുനൈദ്ബുഷിരി എന്നിവർ സംസാരിച്ചു.