തിരുവനന്തപുരം: കരമനയിലെ സ്വകാര്യ ആശുപത്രിയിൽ വാളുമായി അതിക്രമിച്ചു കയറി ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ലേബർ റൂമിന്റെ വാതിൽ അടിച്ചുതകർക്കുകയും ചെയ്‌ത കേസിൽ മാറനല്ലൂർ സ്വദേശി കണ്ണനെന്ന വിജിത്തിനെ (27) കരമന പൊലീസ് അറസ്റ്റുചെയ്‌തു. ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ കരമന പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കരമന എസ്.ഐ ശിവകുമാർ, എ.എസ്.ഐ മധുമോഹൻ, സി.പി.ഒമാരായ വിനോദ്, ലിജു, ഹോംഗാർഡ് പുഷ്‌പരാജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.