chenkal-temple

പാറശാല: മകരപ്പൊകൽ ദിവസമായ നാളെ ദക്ഷിണ കൈലാസം മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായി പൊങ്കൽ നിവേദ്യം സമർപ്പിക്കുന്നതിനും മകര ദീപക്കാഴ്ചക്കുമുള്ള അവസരം ഒരുക്കുന്നു. ക്ഷേത്ര സന്നിധിയിൽ ചേർന്ന യോഗം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. നെയ്യാറ്റിൻകര തഹസിൽദാർ കെ.മോഹൻകുമാർ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര രക്ഷാധികാരി പ്രൊഫ.തുളസീദാസൻ നായർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പൊങ്കാല ദിവസം രാവിലെ 7.15 ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ പകരും. 11 ന് പൊങ്കാല നിവേദ്യം. പൊങ്കാല സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ രാവിലെ കൃത്യം 6.30 ന് തന്നെ ക്ഷേത്ര സന്നിധിയിൽ എത്തേണ്ടതാണ്. ചമ്പാപച്ചരി, ചെറുപരിപ്പ്, മഞ്ഞൾപ്പൊടി, ഇഞ്ചി, കുരുമുളക്, അണ്ടിപ്പരിപ്പ്, നെയ്യ്, ഏലക്ക, മുന്തിരി എന്നീ ദ്രവ്യങ്ങളുമായി എത്തി ഭക്തജനങ്ങൾക്ക് പൊങ്കാല സമർപ്പിക്കാവുന്നതാണ്. പൊങ്കാല ദിവസം താലൂക്കിലെ വിവിധ ഡിപ്പോകളിൽ നിന്നു സ്‌പെഷ്യൽ ബസ് സർവീസ് ഉണ്ടായിരിക്കും. ഭക്തജനങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.