suryamiranjan

തിരുവനന്തപുരം: കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പ്രതിയെ പേട്ട പൊലീസ് കൊച്ചിയിൽ നിന്നു പിടികൂടി. കഴിഞ്ഞ മാസം മൂന്നു കിലോ കഞ്ചാവുമായി ഒരു സംഘത്തെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ മൂന്നാം പ്രതി, ഹിന്ദുസ്ഥാൻ ലാറ്റക്‌സിന് സമീപം താമസിക്കുന്ന സുര്യമിരഞ്ജനെയാണ് (22) അറസ്റ്റുചെയ്തത്. കൊച്ചി കാക്കനാട് ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പേട്ട എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ഇയാൾ കൊച്ചിയിലുണ്ടെന്ന വിവരത്തെ തുടർന്നു പൊലീസ് സംഘം ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സുര്യമിരഞ്ജനെ പിടികൂടിയത്. എ.എസ്.ഐ സന്തോഷ്, രഞ്ജിത്ത്, ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.