പാറശാല:കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽരഹിത വേതനം കൈപ്പറ്റിവരുന്ന ഗുണഭോക്താക്കൾക്കുള്ള രണ്ടാം ഗഡു വിതരണം ബാങ്ക് മുഖേന നടത്തുന്നതിനായുള്ള അർഹതാനിർണയം 16 മുതൽ 18 വരെ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും.