ചേരപ്പള്ളി : ആര്യനാട് ചൂഴ ചെറുകുന്നിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ മകര ഉത്സവം ഇന്ന് മുതൽ 16 വരെ നടക്കും.രാവിലെ 10.30ന് കൊടിയേറ്റ്, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 6ന് ക്ഷേത്ര പ്രസിഡന്റ് എം.എൽ. വിമൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം കെ.എസ്. ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും ചികിത്സാ ധനസഹായം ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമിലാബീഗവും നിർദ്ധനരിൽ സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള സുമതിടീച്ചർ മെമ്മോറിയൽ അവാർഡ് ജില്ലാ പഞ്ചായത്ത് അംഗം വി. വിജുമോഹനും വിതരണം ചെയ്യും.15ന് രാവിലെ 9.30ന് നേർച്ചപൊങ്കാല, ഉച്ചയ്ക്ക് അന്നദാനം, രാത്രി നൃത്തനൃത്യങ്ങൾ. 16ന് രാവിലെ 8ന് പ്രഭാതഭക്ഷണം, 9ന് കലശാഭിഷേകം, ഉച്ചയ്ക്ക് അന്നദാനം, രാത്രി ഡാൻസ്.