ചേരപ്പള്ളി :തേവിയാരുകുന്ന് ധർമ്മശാസ്താ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികത്തിനും മകരവിളക്ക് ഉത്സവത്തിനും ഇന്നലെ കൊടിയേറി.ഇന്ന് രാവിലെ ക്ഷേത്ര തന്ത്രി കുളപ്പട ഇൗശ്വരൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമവും പ്രതിഷ്ഠാ ദിനകലശപൂജയും,ഉച്ചയ്ക്ക് അന്നദാനം,രാത്രി ഡാൻസ്. 15ന് രാവിലെ 9ന് നേർച്ചപൊങ്കാല,വിശേഷാൽ ആയില്യ ഉൗട്ട്, ഉച്ചയ്ക്ക് അന്നദാനം,6.30ന് താലപ്പൊലി ഘോഷയാത്ര, ഭഗവതിസേവ,പുലർച്ചെ ഗുരുസി.