arrest

തിരുവനന്തപുരം: പൊലീസുകാരെ മർദ്ദിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌ത രണ്ടുപേരെ റെയിൽവേ പൊലീസ് അറസ്റ്റുചെയ്‌തു. പോത്തൻകോട് സ്വദേശി അഭിജിത്ത് (25), കരമന സ്വദേശി പ്രവീൺകുമാർ (25) എന്നിവരാണ് പിടിയിലായത്. പൊതുസ്ഥലത്ത് വച്ച് അടികൂടിയതിന് കേസെടുത്തതിലുള്ള വിരോധം കാരണം സ്റ്റേഷനുള്ളിൽ ഇവർ അതിക്രമം കാണിക്കുകയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിൽ പ്രതികളാണിവർ. തമിഴ്നാട് രാജക്കമംഗലം പൊലീസ് സ്റ്റേഷനിലെ കിഡ്നാപ്പിംഗ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി ദിവസങ്ങൾക്കകമാണ് പ്രതികൾ വീണ്ടും അക്രമം നടത്തിയത്. റെയിൽവേ പൊലീസ് എസ്.ഐ എൻ. സുരേഷ്‌കുമാർ, സി.പി.ഒമാരായ സാജൻ, വിജു, ബിജു, ഷാബു, രതീഷ്, മനുകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.