കടയ്ക്കാവൂർ : ചെക്കാലവിളാകം വിളക്കുടി ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 15ന് നടക്കുന്ന എള്ള് പായസ പൊങ്കാലയോടെ സമാപിക്കും. രാവിലെ നട തുറന്ന് ക്ഷേത്രപൂജകൾ പതിവുപോലെ. തുടർന്ന് മലർനിവേദ്യം, ഗണപതിഹോമം, ഉച്ചയ്ക്ക് സമൂഹഅന്നദാനം, വൈകിട്ട് 4.30ന് സമൂഹപൊങ്കാല, 6ന് മഹാദീപാരാധനയും കർപ്പൂരാഴി, രാത്രി അത്താഴപൂജ, തുടർന്ന് ഹരിവരാസനം പാടി നട അടയ്ക്കും.