kongrass

പാറശാല: പൗരത്വഭേദഗതി നിയമം പിൻവലിക്കുക, സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഞ്ചിവിളയിൽ നടന്ന ജനസംരക്ഷണ സദസ് കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്‌ ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ് പാറശാല മണ്ഡലം പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി സെക്രട്ടറിമാരായ വി. ബാബുക്കുട്ടൻ നായർ, പാറശാല സുധാകരൻ, കൊറ്റാമം വിനോദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, ഡി.സി.സി അംഗങ്ങളായ അഡ്വ. ജോൺ, എ.സി. രാജ്, ടി.കെ. വിശ്വംഭരൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പാറശാല രാജൻ, കൊറ്റാമം മോഹനൻ, കർഷക കോൺഗ്രസ് സെക്രട്ടറിമാരായ രാമചന്ദ്രൻ, ജെ.കെ. ജസ്റ്റിൻരാജ്, ലെറ്റ്‌വിൻജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മലകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ക്രിസ്റ്റൽഷീബ, കെൻസിലാലി, സുശീല, സുനിൽകുമാർ, ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.