fire

മലയിൻകീഴ് : വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ശാസ്താംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ തീപിടിത്തം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സാമൂഹ്യവിരുദ്ധരാണ് തീയിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. പാറയുടെ കീഴ് ഭാഗത്തുള്ള അക്കേഷ്യാമരങ്ങൾക്കും പുൽപ്പടർപ്പിലുമാണ് തീ പിടിച്ചത്. കാട്ടാക്കട ഫയർഫോഴ്സ് ഏറെ പണിപ്പെട്ട് തീ കെടുത്തി. നാട്ടുകാരുടെ സജീവസാന്നിദ്ധ്യവുമുണ്ടായിരുന്നു. പാറയ്ക്ക് മറുവശത്തായതിനാൽ ഫയർഫോഴ്സ് വാഹനമെത്തിച്ച് തീകെടുത്താനായില്ല. പാറയിടുക്കുകളിൽ വെള്ളമൊഴിച്ചും പച്ചില കമ്പുകൊണ്ടടിച്ചുമായിരുന്നു തീകെടുത്തൽ.