guru

വെഞ്ഞാറമൂട് :ആലന്തറ ഗുരുധർമ്മ പ്രചാരണ സഭ യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമ സായാഹ് നവും ഭാരവാഹി തിരഞ്ഞടുപ്പും നടന്നു.ജി.ആനന്ദന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി മനോഹരൻ വാമനപുരം ഉദ്ഘാടനം ചെയ്തു.വെമ്പായം ദാസ് മുഖ്യപ്രഭാഷണം നടത്തി. അരുൺകുമാർ,സജി,പ്രഭാകരൻ,കമലാക്ഷി,ബിജി തുടങ്ങിയവർ സംസാരിച്ചു.ആലന്തറ യൂണിറ്റ് ഭാരവാഹികളായി കൃഷ്ണൻകുട്ടി (പ്രസിഡന്റ്),ബിന്ദു അരുൺ കുമാർ (സെക്രട്ടറി),രമണി (ഖജാൻജി),അനിൽകുമാർ (വൈസ് പ്രസിഡന്റ്),അരുൺ കുമാർ (ജോയിന്റ് സെക്രട്ടറി),ശിവദാസൻ (രക്ഷാധികാരി)എന്നിവരെ തിരഞ്ഞെടുത്തു.സബ് ജില്ല ജൂനിയർ വിഭാഗം ചാമ്പ്യനായ അനന്യയെയും യോഗ ജില്ലാ കോർഡിനേറ്റർ ലൈലജയേയും ചടങ്ങിൽ അനുമോദിച്ചു.