കിളിമാനൂർ:കൊടുവഴന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 16 മുതൽ സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി രക്ഷാകർത്താക്കൾക്കും സമീപവാർഡുകളിലെ കുടുംബശ്രീ പ്രവർത്തകർക്കുമായി പരിസ്ഥിതി അവബോധ ക്ലാസുകളും എൽ .ഇ .ഡി നിർമ്മാണ പരിശീലനവും സംഘടിപ്പിക്കുന്നു.സ്കൂൾ അക്കാഡമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. സ്കൂൾ ശാസ്ത്രവേദിയിലെയും ടാലന്റ് ലാബിലെ വിദ്യാർത്ഥികൾക്കൊപ്പം രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കും കൂടി പ്രയോജനപ്പെടും വിധമാണ് പരിപാടികൾ ചിട്ടപ്പെടുത്തായിട്ടുള്ളത്. 16 ന് ഉദ്ഘാടനവും പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളും നടക്കും.പ്രൊഫ.വി .കെ ദാമോദരൻ, പ്രൊഫ.സി .പി അരവിന്ദാക്ഷൻ, നജീം കെ .സുൽത്താൻ, 2019ലെ എനർജി കൺസർവേഷൻ പുരസ്കാര ജേതാവ് മധുകൃഷ്ണൻ എന്നിവർ വിഷയാവതരണവും പരിസ്ഥിതി അവബോധ ക്ലാസുകളും നടത്തും.