കിളിമാനൂർ:കൈലാസംകുന്ന് പി.വി.എൽ.പി.എസ് കുരുന്നുകളുടെ നേതൃത്വത്തിൽ നാട്ടുസംസ്കൃതി എന്ന പേരിൽ കുഞ്ഞുങ്ങളുടെ മഹാമേള സംഘടിപ്പിക്കുന്നു.ഉദ്ഘാടനവും സ്കൂൾ ഹൈടെക് പ്രഖ്യാപനവും ഇന്ന് വൈകിട്ട് 3ന് മന്ത്രി എം.എം.മണി നിർവഹിക്കും.അഡ്വ.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അഡ്വ.അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും.സർ​ഗവായന സമ്പൂർണ വായന പദ്ധതിയിലേയ്ക്ക് ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി.മുരളി പുസ്തകങ്ങൾ ഏറ്റുവാങ്ങും.ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ് നിർവഹിക്കും.വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ നാട്ടുസംസ്കൃതിയുടെ ഭാ​ഗമായി മേളസംഘടിപ്പിക്കും.