കല്ലമ്പലം: വർഷങ്ങളായി യാത്രായോഗ്യമല്ലാതിരുന്ന കരവാരം പഞ്ചായത്തിലെ ആറാം വാർഡിലുൾപ്പെട്ട ആണ്ടിക്കോണം ഏലാ റോഡ് കോൺഗ്രസ് തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് റോഡ് നന്നാക്കാമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയെങ്കിലും പാലിക്കാതിരുന്നതിനെത്തുടർന്നാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വൃത്തിയാക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് നിസാം തോട്ടയ്ക്കാട് പറഞ്ഞു. സജീവ്, ദേവദാസ്, വിവേകാനന്ദൻ, ജോയി, പ്രസാദ്, കുഞ്ഞിശങ്കരൻ, സൈനുദ്ദീൻ, ലാലി എന്നിവരും നാട്ടുകാരും പങ്കെടുത്തു.