വെഞ്ഞാറമൂട്:അയിലം അഞ്ചിറക്കോണം ദേവി ക്ഷേത്രത്തിലെ ചിത്തിര മഹോത്സവം 17 മുതൽ 21 വരെ നടക്കും.17 ന് രാവിലെ 6 ന് ഗണപതി ഹോമം, 7ന് ഭാഗവതപാരായണം, 9.45 ന് തൃക്കൊടിയേറ്റ്, 10.30 ന് നാരങ്ങാ വിളക്ക് ,11 ന് കലശപൂജ, വൈകിട്ട് 6.30ന് കാപ്പ് കെട്ടി കുടിയിരുത്തൽ, 18 ന് രാവിലെ 6.30 ന് ഗണപതി ഹോമം'9 ന് തോറ്റം പാട്ട് ,വൈകിട്ട് 5ന് നടതുറക്കൽ, 19 ന് രാവിലെ 6.30 ന് ഗണപതി ഹോമം, 7ന് ഭദ്രകാളിപ്പാട്ട്, 8 ന് മൃത്യുഞ്ജയഹോമം, 9 ന് ഭഗവതിസേവ, 12.30ന് അന്നദാനം, വൈകിട്ട് 7ന് മലപ്പുറം പാട്ട്, 20 ന് രാവിലെ 6.30 ന് ഗണപതി ഹോമം, 8 ന് ഭദ്രകാളിപ്പാട്ട്, 9 ന് സമൂഹ പൊങ്കാല, 10.30 ന് അഷ്ടമംഗല്യ ദേവവിധി, 11 ന് നാഗരൂട്ട് 12.30ന് അന്നദാനം, വൈകിട്ട് 6ന് തോറ്റംപാട്ട് '21 ന് രാവിലെ 6.30 ന് ഗണപതി ഹോമം, വൈകിട്ട് 6ന് ഘോഷയാത്ര, 8.30 ന് കുത്തിയോട്ടം തുടർന്ന് ഗുരുസി.