gk

1. പാരീസിൽ വന്ദേമാതരം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?

മാഡം ബിക്കാജി കാമ

2. ആധുനിക ഋഷി എന്നറിയപ്പെട്ടതാര്?

മഹാദേവ് ഗോവിന്ദ റാനഡെ

3. ഫിറോസ് ഷാ മേത്ത ആരംഭിച്ച ഇംഗ്ളീഷ് പത്രം?

ബോംബെ ക്രോണിക്കിൾ

4. സർദാർ വല്ലഭ്‌ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് ?

അഹമ്മദാബാദ്

5. സുരേന്ദ്രനാഥ ബാനർജിയുടെ ആത്മകഥ?

എ നേഷൻ ഇൻ മേക്കിംഗ്

6. ആനിബസന്റ് ആദ്യമായി ഇന്ത്യ സന്ദർശിച്ച വർഷം?

1893

7. രാജാറാംമോഹൻറോയ്ക്ക് 'രാജ' എന്ന പദവി നൽകിയതാര്?

അക്‌ബർ ഷാ ll

8. ദയാനന്ദസരസ്വതിയുടെ പ്രധാന പുസ്തകം?

സത്യാർത്ഥ പ്രകാശം

9. ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം?

1905

10. കൊൽക്കത്തിയിലെ ബെഥുൻ കോളേജ് ആരംഭിച്ചതാര്?

ഈശ്വർ ചന്ദ്ര വിദ്യാസാഗർ

11. നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കാൻ വല്ലഭ്‌ഭായ് പട്ടേലിനെ സഹായിച്ച മലയാളി?

വി.പി. മേനോൻ

12. അരബിന്ദോ ആശ്രമം എവിടെ സ്ഥിതിചെയ്യുന്നു?

പുതുച്ചേരി

13. 'ദേശസ്നേഹികളുടെ രാജകുമാരൻ" എന്ന് നേതാജിയെ വിശേഷിപ്പിച്ചതാര്?

മഹാത്മാഗാന്ധി

14. വൈറസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം?

വിഷം

15. വൈറസുകളെപ്പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയേത്?

വൈറോളജി

16. സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനം എങ്ങനെ അറിയപ്പെടുന്നു?

മൈക്രോബയോളജി

17. ആദ്യത്തെ മൈക്രോബയോളജിസ്റ്റായി അറിയപ്പെടുന്നതാര്?

അന്റോണി വാൻ ലീവൻഹോക്

18. ഏകകോശജീവികൾക്ക് ഉദാഹരണമേത്?

ബാക്ടീരിയകൾ

19. സാധാരണയായി എത്ര ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോഴാണ് ബാക്ടീരിയകൾ നശിക്കുന്നത്?

100 ഡിഗ്രി സെൽഷ്യസ്

20. വസ്തുക്കൾ പുളിക്കാനും അഴുകാനും കാരണമാവുന്ന സൂക്ഷ്മജീവികളേവ?

ബാക്ടീരിയകൾ.