കല്ലമ്പലം:ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം കമ്മിറ്റി പൊതുയോഗം വർക്കല ഫെഡറൽ കോളേജിൽ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കമ്പറ നാരായണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻനായർ,ജില്ലാ സെക്രട്ടറിമാരായ കെ.മോഹനൻ പള്ളിക്കൽ,ജില്ലാ കമ്മിറ്റിയംഗം എ.സഫീർ,അഡ്വ. സന്തോഷ് കുമാർ,താലൂക്ക് യുവജന വിഭാഗം പ്രസിഡന്റ് ഹരികൃഷ്ണൻ,കോൺഗ്രസ് വർക്കല മണ്ഡലം പ്രസിഡന്റ് വി.ജോയി,കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റിയംഗം അഡ്വ.അജയകുമാർ എന്നിവർ സംസാരിച്ചു.ഗാന്ധിദർശൻ സമിതി വർക്കല നിയോജക മണ്ഡലം ഭാരവാഹികളായി കെ.ശശാങ്കൻനായർ (പ്രസിഡന്റ് ),സുരേഷ് കുമാർ, പി.ബി.രാമചന്ദ്രൻപിള്ള (വൈസ് പ്രസിഡന്റ് ),എ.അനിൽ പഴവിള,കെ.സുജാത,ആർ.കെ.ബിജിത്, രാധാകൃഷ്ണകുറുപ്പ്,(സെക്രട്ടറിമാർ),കെ.രാമചന്ദ്രൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.