ബാലരാമപുരം:ശാസ്താക്ഷേത്രങ്ങളിൽ മകരവിളക്ക് ഉത്സവം ഇന്ന് നടക്കും.തണ്ണിക്കുഴി ശ്രീ സ്വാമി അയ്യപ്പൻ ക്ഷേത്രത്തിൽ രാവിലെ 6.15ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,​10ന് നാഗർപൂജ,​12.15ന് അന്നദാനം,​വൈകിട്ട് 5ന് ഭജന,​ 6.30 ന് അലങ്കാര ദീപാരാധന,​ 6.45 ന് പുഷ്പാഭിഷേകം.എരുത്താവൂർ ഓരാനകോട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽരാവിലെ 6 ന് ഗണപതിഹോമം,​ 8 ന് നെയ്യഭിഷേകം,​11.30 ന് അഭിഷേകങ്ങൾ,​ ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ,​ വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന.അന്തിയൂർ അണികുലത്ത് കണ്ഠൻ ശാസ്‌താക്ഷേത്രത്തിൽ രാവിലെ 6.30ന് നെയ്യഭിഷേകം,​ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,​വൈകിട്ട് 4ന് ഭജന,​ 6.30ന് മകരജ്യോതി,​ 6.45ന് സന്ധ്യാദീപാരാധന.