kallippara

പാലോട്: കള്ളിപ്പാറ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിവിധ വ്യക്തിത്വങ്ങളെ ആദരിക്കൽ ചടങ്ങും ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് വി.എൽ.രാജീവിന്റെ അധ്യക്ഷതയിൽ തൊഴിൽ പരിശീലന യൂണിറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം പാലോട് രവിയും നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ദീപാസുരേഷ്,പഞ്ചായത്ത് അംഗങ്ങളായ ജി.ബിന്ദു,ആർ.പുഷ്പൻ,ഷീജാപ്രസാദ്,ജി.എസ്. ഷാബി,രാജ്കുമാർ,ചന്ദ്രദാസ് തുടങ്ങിയവർ സംബന്ധിച്ചു.തൊഴിൽ സംരഭത്തെക്കുറിച്ച് ഡോ.അരുൺ ബി.നായരും സൗമ്യയും ക്ലാസ് നയിച്ചു.