വെഞ്ഞാറമൂട്:മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആരംഭിച്ച സ്വാഗതസംഘം ഓഫീസ് ഡി.കെ.മുരളി എം.എൽ.എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ബിനു.എസ്.നായർ,ക്ഷേത്ര അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളായ പി.വാമദേവൻ പിള്ള തിരുവടി, എം.മണിയൻ പിള്ള,വയ്യേറ്റ് ബീ.പ്രദീപ്,എം.വി.സോമൻ,അജയൻ,കോണത്ത് ശരിധരൻ പിള്ള,വയ്യേറ്റ് അനിൽ ,ജി.വിജയൻ,ക്ഷേത്ര മേൽശാന്തി അനിൽ പോറ്റി,കാഞ്ഞിരംപാറ സുരേഷ്,ഐക്കര അനിൽ,ശ്രീകണ്ഠൻ നായർ, അനിൽകുമാർ,നവാസ് കല്ലമ്പലം തുടങ്ങിയവർ പങ്കെടുത്തു.മഹാശിവരാത്രി മഹോത്സവം ഫെബ്രുവരി 12ന് ആരംഭിച്ച് 21ന് ശിവരാത്രി മഹോത്സവത്തോടെ സമാപിക്കും.