തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാലടി ഗവ. ഹൈസ്‌കൂളിൽ കിഫ്‌ബി ഫണ്ടിൽ നിന്നുള്ള 5 കോടി രൂപയും ഒ. രാജഗോപാൽ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നുള്ള 1 കോടി രൂപയും ചെലവഴിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. ഒ. രാജഗോപാൽ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, വാർഡ് കൗൺസിലർ മഞ്ജു. ജി.എസ് എന്നിവർ പങ്കെടുക്കും.