വെഞ്ഞാറമൂട്: ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറമുകളിലെ കുറ്റിക്കാടിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വാഹനത്തിലെത്തിയ സാമൂഹ്യവിരുദ്ധർ മദ്യപിച്ചശേഷമാണ് തീയിട്ടതെന്ന് നാട്ടുകാർ പറയുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീകെടുത്തിയത്. പോത്തൻകോട് പൊലീസ് കേസെടുത്തു.