മുടപുരം :സംസ്ഥാന സർക്കാരിന്റെ ''ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം " പദ്ധതിയുടെ കിഴുവിലം ഗ്രാമ പഞ്ചായത്ത് തല ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഗിരീഷ് കുമാറിന് പച്ചക്കറി തൈകൾ നൽകി നിർവഹിച്ചു .വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാജഹാൻ,ബിജുകുമാർ , രേഖ,കൃഷി ഓഫീസർ അബിത ,കൃഷി അസിസ്റ്റൻഡുമാരായ ബിൻഷ, ഷെമിന ,ലക്ഷ്മി, പാടശേഖര സമിതി സെക്രട്ടറി സുൽഫിക്കർ , ഹരിദാസ് , രാജീവൻ നായർ തുടങ്ങിയവർ പങ്കെടുത്തു .