വെഞ്ഞാറമൂട്: മോട്ടോർ ബൈക്ക് തെന്നിവീണ് യുവാവിന് ഗുരുതര പരിക്ക്. മിതൃമ്മല ബാബു ഹൗസിൽ ചന്ദനു (28)വിനാണ് പരിക്കേറ്രത്.കഴിഞ്ഞ ദിവസം രാത്രി 10.30 ന് വെഞ്ഞാറമൂട് മൂക്കുന്നൂർ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ആറ്റിങ്ങൽ നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്കുവന്ന ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ചന്ദനുവിന്റെ കാലിനും കൈക്കും പരിക്കേറ്റു. ഇയാളെ വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.