തിരുവനന്തപുരം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കാനുള്ള തീരുമാനത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്മാറണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഡി.സി.സി പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുക്കിയ വോട്ടർ പട്ടികയാണ് 2019ലേത്. ഇതാണ് കൂടുതൽ അഭികാമ്യം. 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കുമ്പോൾ വോട്ടർമാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകും. വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് വൈകുന്നതും തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും തമ്പാനൂർ രവി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്‌സ്, ആനാട് ജയൻ, ഐര സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.