sntc

വർക്കല: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമം മുൻ പ്രിൻപ്പൽ പി.മാധവൻനായർ ഉദ്ഘാടനം ചെയ്തു.അലംനി വർക്കിംഗ് പ്രസിഡന്റ് മധുരരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.പി.ഷീബ,ഡോ.റാണി,അലംനി സെക്രട്ടറി റീത്താരവി,സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ ശ്രീലത, പൂർവ വിദ്യാർത്ഥി സി.വി.സുരേന്ദ്രൻ,മുൻ അദ്ധ്യാപകൻ ഡോ.ജി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പൂർവ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു.ഡോ.ശിവദാസൻ മെമ്മോരിയൽ അവാർഡ് സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറും കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ ലത ഏറ്റുവാങ്ങി.ഏറ്റവും നല്ല പൂർവ വിദ്യാർത്ഥിക്കുളള അവാർഡ് സച്ചിനും ഏറ്റവും നല്ല യൂണിയൻ മെമ്പർക്കുളള അവാർഡ് കുമാരി പൂജയും ഏറ്റുവാങ്ങി.