tt

നെയ്യാറ്റിൻകര: സ്വദേശാഭിമാനി കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന ആറാമത് ജെ.സി.ഡാനിയൽ അന്താരാഷ്ട്ര ചലച്ചിത്രമേള ഭാരതീയ വിദ്യാപീഠം സ്കൂളിൽ ജോണി എം.എൽ. ഉദ്ഘാടനം ചെയ്തു. വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബെൻ ഡാർവിൻ, മുൻ ജില്ലാ പഞ്ചായത്തംഗം കൊറ്റാമം വിനോദ്, കെ. പ്രതാപ് റാണ, എൻ. ശ്രീകുമാർ, കവി ഹരിചാരുത ഇരുമ്പിൽ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സിനിമകൾ പ്രദർശിപ്പിച്ചു. ജനുവരി 18 വരെ ചലച്ചിത്രമേള തുടരും.