നെയ്യാറ്റിൻകര: പാലയ്ക്കാപ്പറമ്പ് ശ്രീബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ മാതൃസമിതി വാർഷികാഘോഷം ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥൻനായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആദ്ധ്യാത്മിക പ്രഭാഷകൻ മരുതത്തൂർ സുധാകരൻ ഉദ്ഘാടനം ചെയ്തു. മാതൃസമിതി രക്ഷാധികാരി അംബിക കുമാരി, പ്രസിഡന്റ് ഗീതാ പ്രഭാകരൻ, സെക്രട്ടറി ലക്ഷമി എസ്.കെ, ട്രഷറർ ജയറാണി, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി അജി ബുധന്നൂർ എന്നിവർ സംസാരിച്ചു.