നെടുമങ്ങാട് : അമിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് കീഴ്പ്പെടാതെ സ്വമി വിവേകാനന്ദന്റെ ദർശനം ജീവിതത്തിൽ പകർത്തി കർമ്മനിരതരാകണമെന്ന് ഡോ.ആത്മദാസ് യാമി ധർമ്മപക്ഷ പറഞ്ഞു.നെടുമങ്ങാട് ഗവൺമെന്റ് കോളേജിൽ ദേശീയ യുവജന വാരാചരണത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയും നാഷണൽ സർവീസ് സ്കീമും മൂഴിയിൽ ടിപ്പുകൾചറൽ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'വിവേകാനന്ദനും യുവാക്കളും" എന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ജില്ലാ കോഓർഡിനേറ്റർ അലി സാബ്രിൻ സെമിനാർ ഉദ്ഘാടനം ചെയ്തു.പ്രൊഫ.സുരേഷ് അദ്ധ്യക്ഷനായി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ആർ.എൻ അൻസർ,സ്വപ്നകുമാർ,ഡോ.ഷംലി, ടിപ്പു കൾച്ചർ സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു എന്നിവർ പ്രസംഗിച്ചു.