നെയ്യാറ്റിൻകര: മോട്ടോർ വാഹന നിയമത്തിലെ ഭേദഗതി വ്യവസ്ഥകളിൽ പ്രതിഷേധിച്ച് അസോസിയേഷൻ നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനാചരണം നടത്തി. ആഡംബര - ദീർഘദൂര സർവീസുകൾക്ക് പെർമിറ്റില്ലാതെ രാജ്യത്തെവിടെയും സർവീസ് നടത്താനുള്ള വിജ്ഞാപനമാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധ ദിനാചരണ യോഗം അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എസ്. ബാലചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി. ജിജോ, എൻ.എസ്. വിനോദ്, എം. നിഷാന്ത് കുമാർ, എം. ഗോപകുമാർ, എസ്. അരുൺ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് രാജശേഖരൻ നായർ, സി. അശോകൻ, അഭിലാഷ്, അരുൺകുമാർ, ഷൈൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.