വർക്കല: അയിരൂർ വലിയവീട്ടിൽ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഉത്സവം 19ന് ആരംഭിക്കും.എല്ലാ ദിവസവും രാവിലെ മുതൽ അഹസ്സ്, കലശപൂജ, കുങ്കുമാഭിഷേകം, കലഭാഭിഷേകം, തോറ്രംപാട്ട്, അന്നദാനം, വിളക്കിനെഴുന്നളളത്ത് എന്നിവ ഉണ്ടായിരിക്കും. 19ന് രാവിലെ 8.45ന് സമൂഹപൊങ്കൽ, 24 രാത്രി 7ന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം ഭക്തജനസഭയുടെ ഭക്തിഗാനസുധ, 25 വൈകുന്നേരം 6ന് ദേവിക്ക് പറയിടീൽ മഹോത്സവം, രാത്രി 8ന് തിരുമലചന്ദ്രൻ നയിക്കുന്ന താരമാമാങ്കം, 26ന് ഉച്ചയ്ക്ക് 2.30ന് ആറാട്ടെഴുന്നളളത്ത്. വൈകുന്നേരം 6.30ന് പൂമൂടൽ, 9.30ന് ക്ഷേത്രക്കുളത്തിൽ ദേവിക്ക് ആറാട്ട് പൂജ.