life-vamanapuram

പാലോട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ അദ്ധ്യക്ഷനായി. ചടങ്ങിൽ വാമനപുരം നദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷീലാകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ, ചെയർപേഴ്സൺമാരായ ബി. സന്ധ്യ, ജി. കലാകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ദേവദാസൻ, സുജിത്ത് എസ്. കുറുപ്പ്, എസ്. സുജാത, ബി. അസീനാബീവി, ജി. ശിവദാസൻ, എസ്. ഗീത, ദീപാസുരേഷ്, പി. ചിത്രകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി ബി.എം. ചന്ദ്രമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.