തിരുവനന്തപുരം:കേരളത്തിലെ മൃഗശാലകളിലും മ്യൂസിയങ്ങളിലും ജോലി ചെയ്യുന്ന മുഴുവൻ താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു.മ്യൂസിയം ആൻഡ് സൂ വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം. രാധാകൃഷ്‌ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സുനിൽ മതിലകം,സോളമൻ വെട്ടുകാട്,ജയചന്ദ്രൻ കല്ലിങ്കൽ,പട്ടം ശശിധരൻ, പി.എസ്.നായിഡു,ബിനു സുഗതൻ,മഹേഷ് കുമാരനല്ലൂർ,കൃഷ്ണൻകുട്ടി പാഞ്ഞാൾ,അമേയകാന്ത്, രാജീവ്, ഉദയലാൽ, ആഷിഫ്, കല.സി, ശോഭന, പ്രമോദ്,വിപിൻഗോപി എന്നിവർ സംസാരിച്ചു.സംസ്ഥാന ഭാരവാഹികളായി എം.രാധാകൃഷ്ണൻ നായർ (പ്രസിഡന്റ്),ബിനു സുഗതൻ,കൃഷ്ണൻകുട്ടി പാഞ്ഞാൾ (വൈസ് പ്രസിഡന്റുമാർ),സുനിൽ മതിലകം (ജനറൽ സെക്രട്ടറി),മഹേഷ് കുമാരനല്ലൂർ,അമേയകാന്ത് (ജോയിന്റ് സെക്രട്ടറിമാർ),കല.സി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.