മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം അഭിപ്രായപ്പെട്ടു. കണിയാപുരം മുസ്ളിം ഗേൾസ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ എന്നീ സ്കൂളുകളിൽ മുരുക്കുംപുഴ ലയൺസ് ക്ലബ് സംഘടിപ്പിച്ച സൗജന്യ കണ്ണട വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ. ഷാനിബ ബീഗം.
മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് സെക്രട്ടറിയുമായ ലയൺ എ.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് ചെയർമാൻ ലയൺ രശ്മി നായർ മുഖ്യപ്രഭാഷണം നടത്തി. റീജിയൺ ചെയർമാൻ ലയൺ കബീർദാസ്, ലയൺ ജാദു, ലയൺ അഷറഫ്, ലയൺ അബ്ദുൽ വാഹിദ്, ലയൺ ജയ ജാദു, ഷാജിഖാൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ അനിൽകുമാർ സ്വാഗതം പറഞ്ഞു.