മുടപുരം: തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 2ന് പുരാണ പ്രശ്നോത്തരി നടത്തും. രാമായണത്തെയും മറ്റ് ഭാരതീയ പുരാണ ഇതിഹാസ ഗ്രന്ഥങ്ങളെയും ആസ്പദമാക്കി നടത്തുന്ന ഈ പ്രശ്നോത്തരിയെ സംബന്ധിച്ച് 25ന് വൈകിട്ട് 4 മുതൽ ക്ഷേത്രത്തിൽ പഠന ക്ലാസ് നടത്തുന്നതാണ്. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി നടത്തുന്ന പ്രശ്നോത്തരിയിൽ സമ്മാനർഹർക്ക് 1001 രൂപയും, 501 രൂപയും കാഷ് അവാർഡും ഉപഹാരവും നൽകുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 8547381578.