psc
പി.എസ്.സി

വിജ്ഞാപനം പ്രസിദ്ധീകരിക്കും

അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ, മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് 2, അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ), പ്യൂൺ കം വാച്ചർ (പട്ടികജാതി/പട്ടികവർഗം), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗം), മെഡിക്കൽ ഓഫീസർ (എൻ.സി.എ.) തസ്തികകളിലേക്ക് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുവാൻ കമ്മിഷൻ തീരുമാനിച്ചു. വിശദവിവരങ്ങൾ ജനുവരി 15 ലക്കം പി.എസ്.സി. ബുളളറ്റിനിൽ.


 ശാരീരിക അളവെടുപ്പ്

പൊലീസ് വകുപ്പിൽ (എസ്.ബി.സി.ഐ.ഡി.), കാറ്റഗറി നമ്പർ 441/2016 പ്രകാരം വിജ്ഞാപനം ചെയ്ത റിപ്പോർട്ടർ ഗ്രേഡ് 2 തസ്തികയിലേക്ക് 16, 17 തീയതികളിൽ രാവിലെ 9 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ശാരീരിക അളവെടുപ്പും പ്രമാണപരിശോധനയും നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 3 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546281).