തിരുവനന്തപുരം: റഷ്യൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വഴുതക്കാട് ശ്രീമൂലം ക്ലബിൽ ഇന്ന് വൈകിട്ട് 5 മുതൽ 8 വരെ റഷ്യൻ ടൂറിസം ഫെയർ നടക്കും. മോസ്‌കോ, സെന്റ്. പീറ്റേഴ്സ് ബർഗ്, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലെ ടൂറിസം സാദ്ധ്യതകൾ അവതരിപ്പിക്കുന്ന ഫെയറിൽ റഷ്യൻ സംഗീതജ്ഞൻ അലേഗ് ഷിമിൻ നയിക്കുന്ന സംഗീതവിരുന്നും അരങ്ങേറും.