ചീരാണിക്കര : പറമ്പുവിളാകം ആയിരവില്ലി തമ്പുരാൻ ധർമ്മശാസ്താ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം 15 മുതൽ 19 വരെ ആഘോഷിക്കും. 15ന് രാവിലെ 7ന് അഖണ്ഡനാമജപം, 8.30ന് മഹാമൃത്യുഞ്ജയഹോമം, ഉച്ചയ്ക്ക് സമൂഹസദ്യ, രാത്രി നൃത്തനൃത്ത്യങ്ങളും തിരുവാതിരയും . 16ന് ഉച്ചയ്ക്ക് സമൂഹസദ്യ, രാത്രി മാജിക് ഷോ. 17ന് രാവിലെ 10.30ന് നാഗരൂട്ട്, ഉച്ചയ്ക്ക് സമൂഹസദ്യ, രാത്രി കളമെഴുത്തും പുള്ളുവൻപാട്ടും. 18ന് രാവിലെ 10ന് സമൂഹപൊങ്കാല, 1ന് സമൂഹസദ്യ, 6.30ന് സമൂഹപ്രാർത്ഥന, 7ന് നാടകം.ന് രാവി​ലെ അമൃതകലശം, ഉച്ചയ്ക്ക് സമൂഹസദ്യ, 6ന് കന്യാകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ നിന്നും ഘോഷയാത്ര,പുഷ്പാഭിഷേകം, 8.30ന് താലപ്പൊലി, ഉരുൾ, തേരുവിളക്ക്, 10.30ന് മംഗളപൂജയോട് ഉത്സവം സമാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ശങ്കുണ്ണിനായരും സെക്രട്ടറി ആർ. വൈശാഖും രക്ഷാധികാരി കോമളൻനായരും അറിയിച്ചു.