നെടുമങ്ങാട് :നെട്ട റാക്കിറ്റ് ബാഡ്മിന്റൺ അക്കാഡമിയിൽ കുട്ടികളുടെ മാനസികവും കായികവുമായ കഴിവുകളെ സംബന്ധിച്ച ബോധവത്‌കരണ ക്ലാസ് നടത്തി.മാസ് ഒയാമാസ് കരാട്ടെ ചീഫ് ഇൻസ്ട്രക്ടർ സെൻസായ് രാജീവിന്റെ അദ്ധ്യക്ഷതയിൽ പൂർവ വിദ്യാർത്ഥിയും ത്രിപുരയിലെ ജില്ലാ കളക്ടറുമായ സജു വാഹിദ് ഉദ്‌ഘാടനം ചെയ്തു.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ആൾ ഇന്ത്യ ഓപ്പൺ കരാട്ടെ ടൂർണമെന്റിൽ (ക്യോകുഷിൻ കപ്പ് -2020) മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകൾക്കും വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കും സർട്ടിഫിക്കറ്റുകളും ട്രോഫികളും മെമന്റോയും വിതരണം ചെയ്തു.നഗരസഭ കൗൺസിലർ കെ.ജെ.ബിനു,ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.