thozhilseena

മുടപുരം: കിഴുവിലം പഞ്ചായത്ത് ഓപ്പൺ എയർഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന കിഴുവിലം തൊഴിൽസേന ഓഫീസ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. തൊഴിൽസേനയുടെ ഫയലുകൾ, ഓഫീസിലെ ജനാലകൾ, അലമാര തുടങ്ങിയവ അക്രമികൾ തകർത്തു. ഓഫീസിൽ സൂക്ഷിച്ചിരുന്ന തൊഴിൽ ഉപകരണങ്ങളും മോഷണം പോയി. രണ്ട് മാസം മുമ്പും ഓഫീസിലെ ജനാലകൾ അക്രമികൾ അടിച്ചുതകർത്തിരുന്നു. രാത്രികാലങ്ങളിൽ പഞ്ചായത്തോഫീസ് പരിസരത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. സാമൂഹ്യ വിരുദ്ധരെ പൊലീസ് ഉടൻ പിടികൂടണമെന്ന് തൊഴിൽസേന പ്രസിഡന്റ് വി.എസ്. കണ്ണൻ ആവശ്യപ്പെട്ടു.