കല്ലമ്പലം: മടവൂർ ഗവ.എൽ.പി.എസ് ജംഗ്ഷൻ മുതൽ തുമ്പോട് ഗവ. എൽ.പി.എസ് ജംഗ്ഷൻ വരെയുള്ള പഴയ ജലവിതരണ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനാൽ പഴയ പൈപ്പിൽ നിന്നും കുടിവെള്ള കണക്ഷൻ എടുത്തിട്ടുള്ളവർ വാട്ടർ അതോറിട്ടി വർക്കല ഓഫീസുമായി ബന്ധപ്പെട്ട് പുതിയ ലൈനിലേക്ക് കണക്ഷൻ മാറ്റി സ്ഥാപിക്കേണ്ടതാണെന്ന് വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.