പൂഴിക്കുന്ന് : നെടിയാംകോട് മംഗലത്തുകോണത്ത് പുത്തൻവീട്ടിൽ വിജയകുമാറി (അജി)ന്റെ ഭാര്യ എസ്. സിന്ധുകുമാരി (39) എലിപ്പനി ബാധിച്ച് മരിച്ചു.പനി ബാധിച്ചതിനെതുടർന്ന് നെയ്യാറ്റിൻകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ലാബ് പരിശോധനയിൽ സംശയാസ്പദമായ പനിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി. ഇവിടത്തെ പരിശോധനയിൽ എലിപ്പനി സ്ഥിരീകരിച്ചു. മക്കൾ: അനന്തു പി.എസ്, അനുരാഗ് പി.എസ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.